2014, മേയ് 30, വെള്ളിയാഴ്‌ച

നാല്പത് കലോറി.

വണ്ണം കുറച്ചതു കൊണ്ടാണോ അതോ പത്തുനാല്പത് വയസ്സായതുകൊണ്ടാണോ എന്നറിയില്ല, സ്ലീവ് ലെസ്സ് കൈകൾ കാണുമ്പോൾ ഓഷോ പറഞ്ഞ ഈ കഥ ഓർമ്മ വരും. :
മധ്യവയസ്ക്കന്റെ വണ്ണം കുറക്കാൻ ഡോക്ടർ അയാൾക്ക് കർശനമായ ഭക്ഷണരീതി നിർദ്ദേശിച്ചു.  രണ്ടുമാസം കൊണ്ട് 15 കിലോഗ്രാം ഭാരം കുറഞ്ഞ അയാൾ ഡോക്ടറോട് പറഞ്ഞു : " എനിക്കു വളരെ പ്രസരിപ്പ് തോന്നുന്നു ; ഒരു യുവാവിനെ പോലെ.  ഇന്ന് ഞാൻ സ്ലീവ് ലെസ്സ്  ബ്ലൗസിട്ട ഒരു പെൺകുട്ടിയെ കണ്ടു.  അവളുടെ കൈ കടിച്ചു തിന്നാൽ എനിക്കു തോന്നി."

"നിങ്ങൾക്കത് ചെയ്യാമായിരുന്നു." ഡോക്ടർ പറഞ്ഞു. " അത് ഏകദേശം നാല്പത് കലോറിയേ വരൂ.. "

11 അഭിപ്രായങ്ങൾ:

 1. ഹഹ്ഹ ഫെമിനിസ്റ്റുകള്‍ കേള്‍ക്കണ്ട :)

  മറുപടിഇല്ലാതാക്കൂ
 2. അടിയുടെ കലോറി കൂടി അറിഞ്ഞിട്ട് മതി

  മറുപടിഇല്ലാതാക്കൂ
 3. അടികള്‍ക്കിപ്പോള്‍ ഒട്ടും കലോറി കുറവില്ല....

  മറുപടിഇല്ലാതാക്കൂ
 4. അപ്പോ രണ്ട്കൈയും കൂടി ഒരു
  നാല്‍പ്പത് കലോറി..!
  ഹും...

  മറുപടിഇല്ലാതാക്കൂ
 5. ഞരമ്പിന്റെ കലോറി കൂടി കണക്കാക്കാമായിരുന്നു

  മറുപടിഇല്ലാതാക്കൂ