2010, നവംബർ 13, ശനിയാഴ്‌ച

പശു

നിഷ്ക്കുപുരത്ത് കന്നുകാലി പ്രദര്‍ശനം നടക്കുകയാണ്.വെറ്റിനറി യൂണിവേര്‍സിറ്റിയാണ് സംഘാടകര്‍.ആടുകളേയും എരുമകളേയും ഒക്കെ കണ്ട് നിഷ്ക്കുവും കൂട്ടരും അവസാനമെത്തിയത് പശുക്കളെ പ്രദര്‍ശിപ്പിക്കുന്നിടത്താണ്." ഇത് ജഴ്സി... ഇത് ഹോള്‍സ്റ്റെയ്ന്‍ ഫ്രീഷര്‍.." സ്റ്റാളിലെ ജീവനക്കാരന്‍ പരിചയപ്പെടുത്തി കൊടുത്തു..രണ്ടും വിദേശ ജനുസ്സുകളാ..ഇത് സിന്ധി... നമ്മടെ ഇന്ത്യന്‍ ജനുസ്സാ... പാലുല്പാദനം കുറവാണെങ്കിലും നല്ല പ്രതിരോധ ശേഷിയുള്ള ഇനമാ..." അങ്ങനെ നടന്നു നടന്നവര്‍ അവസാനം ഒരു എമണ്ടന്‍ പശുവിന്റെ അടുത്തെത്തി..." ഇതു നമ്മുടെ യൂണിവേര്‍സിറ്റി വികസിപ്പിച്ചെടുത്ത പുതിയ ഇനമാ...ഇപ്പോ കേരളത്തില് ഏറ്റവും കൂടുതല്‍ പാലുല്പാദനം ഇവള്‍ക്കാ...പക്ഷെ ഒരു കുഴപ്പം പറ്റി.. ഒട്ടും ചൂടു സഹിക്കാന്‍ പറ്റില്ല ഇവള്‍ക്ക്..ഒരു അരമണിക്കൂര്‍ കൂടുമ്പഴെങ്കിലും കുളിപ്പിച്ചുകൊണ്ടിരിക്കണം...കണ്ടില്ല്യെ... ഞങ്ങള്‍ ഇവള്‍ക്കു തന്നെ വേറെ ഒരു മോട്ടോര്‍ വെച്ചിരിക്ക്യാ...കേരളത്തനിമയൊള്ള നല്ലൊരു പേര് കണ്ടെത്താന്‍ കഴിയാത്തതു കൊണ്ട് ഇവള്‍ക്കു ഞങ്ങള്‍ പേരിട്ടിട്ടില്ല്യ..വേണമെങ്കില്‍ നിങ്ങള്‍ക്കും നല്ലൊരു പേരെഴുതി ആ പെട്ടിയിലിടാം.. ഏറ്റവും നല്ല പേര് നിര്‍ദേശിക്കുന്നയാള്‍ക്ക് സമ്മാനമുണ്ട്...."
കൂട്ടുകാരൊക്കെ വിട്ടു കളഞ്ഞെങ്കിലും നിഷ്ക്കു പശൂവിനിടാന്‍ പറ്റിയ പേര് ആലോചിയ്ക്കുകയായിരുന്നു.
:നടേ പറഞ്ഞ രണ്ടെണ്ണം മദാമ്മമാരായിരിക്കും..കൊറെ കണ്ടിട്ടുണ്ട് അവറ്റേളെ.. ഒരു നാണോം മാനോം ഇല്യാത്ത ജാതികളാ..മൂന്നാമത് പറഞ്ഞത് ഇന്ത്യന്‍ തന്നെ.. അതിന്യേം കണ്ടിട്ട്ണ്ട്..ഇവര്
പേരിട്ടപ്പ അവസാനത്തെ 'ഉ' കാരം മാറ്റി 'ഇ'കാരമാക്കീട്ട്ണ്ട്..അതെന്നെ..അപ്പ പിന്നെ .. മൊത്തത്തിലൊള്ള പുഷ്ടിമേം എടയ്ക്കെടയ്ക്ക് കുളിക്കുന്ന സ്വഭാവോം നോക്കുമ്പോ പറ്റിയ പേര് ഒന്നേയുള്ളു.. അതാവുമ്പോ നല്ല കേരളത്തനിമ്യേണ്ട്....' സമ്മാനം തനിക്കു തന്നെ എന്നുറപ്പിച്ച്
കിഷ്ക്കു ആരും കാണാതെ വെള്ള പേപ്പറില്‍ പേരെഴുതി :" ഷക്കീലി "
******************************
ആരെയും വേദനിപ്പിക്കാതെ എല്ലാവരേയും ചിരിപ്പിക്കാന്‍ കഴിയുന്നതാണ് നല്ല തമാശ. ഷക്കീല എനിക്കു മാപ്പു തരട്ടെ !

12 അഭിപ്രായങ്ങൾ:

  1. കഥ വായിച്ച് ചിരിച്ചു..എന്നിട്ട് സമ്മാനം കിട്ട്യോ??

    മറുപടിഇല്ലാതാക്കൂ
  2. വെര്‍ഡ് വെരിഫിക്കേഷന്‍ മാറ്റു.എങ്ങിനെ മാറ്റണമെന്ന് എന്റെ ബ്ലൊഗിലെ കമന്റ് വായിച്ചാല്‍ മനസ്സിലാകും

    മറുപടിഇല്ലാതാക്കൂ
  3. ഒരു വിത്ത്യാസം !!
    മേപ്പടിക്കാരിക്ക് "കറവ" ഇല്ലായിരുന്നു
    എന്നാണു കേട്ടിരിക്കുന്നത് !!!!

    മറുപടിഇല്ലാതാക്കൂ
  4. പാമ്പിനെ കാണാന്‍ കേറിയപ്പൊ കാണുന്നത് പശൂനെ. ആളെ വടിയാക്കുവാണോന്നെ.[ചുമ്മാ പറഞ്ഞതാട്ടൊ]. നല്ല രസികന്‍ കോമഡിയായിരുന്നു. ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  5. Mr. RaghuMenon, comment കുറച്ചു കൂടി മാന്യമാക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. good and humorous, I am new blogger visit prakashanone.blogspot.com

    മറുപടിഇല്ലാതാക്കൂ
  7. ഹഹ .. ഷക്കീലി !!

    ഓരോ തമാശയും ഓരോ വേദനകള്‍ കൂടെയാണ് ഭായ് .. :)

    മറുപടിഇല്ലാതാക്കൂ
  8. ഹോട്ട് ആണല്ലേ ,, ഞാന്‍ ഈ വഴിക്ക് വന്നിട്ടേ ഇല്ല :)

    മറുപടിഇല്ലാതാക്കൂ
  9. അകിടിന്റെ വലിപ്പം കണ്ടിട്ടാകും...അല്ലേ

    മറുപടിഇല്ലാതാക്കൂ